മൂന്ന് ദിവസം മുമ്പുള്ളതിനേക്കാള്‍ കാര്യങ്ങളില്‍ പരോഗതിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തര്‍, അമേരിക്ക, ഈജിപ്ത് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ കെയ്റോയില്‍ വീണ്ടും ചേരുമെന്നും ഇവര്‍ അറിയിച്ചു.
നിരന്തരം ചര്‍ച്ച നടത്തി ഇസ്രായേല്‍ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഇസ്രായേല്‍ അവ അംഗീകരിക്കുകയാണെങ്കില്‍ കരാറിന് സന്നദ്ധമാണെന്നും ഹമാസ് അറിയിച്ചിരുന്നു.

Comments: